ഹിരോഷിമ, നാഗസാക്കി ദിനാചരണം
ഹിരോഷിമ, നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് കോളേജ് യൂണിയൻ അദ്വിതീയയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സെമിനാറും ഫോട്ടോ എക്സിബിഷനും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച പ്രോഗ്രാമിൽ രാഖി പ്രാർത്ഥനാ ഗാനം ആലപിച്ചു. തുടർന്ന് അരവിന്ദ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മാർ ഗ്രിഗോറിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.തോമസ്കുട്ടി പനച്ചിക്കൽ മുഖ്യാതിഥി ആയിരുന്നു. ബഹുമാനപ്പെട്ട സാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. മേഘ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പൽ ബനഡിക്ട് സാർ , ജോജു സാർ, ചെയർ പേഴ്സൺ അനീഷ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് ഒരു മണിക്കൂറോളം വളരെ മികവുറ്റ രീതിയിൽ violence കുറിച്ച് ക്ലാസും interaction session ഉണ്ടായിരുന്നു. എല്ലാവർക്കും നല്ല രീതിയിൽ ഇത് പ്രയോജനം ചെയ്തു. നിതിൻ ഷാജി എല്ലാവർക്കും നന്ദി പറഞ്ഞു. St.Mary's School pattom, St.John's School Nalanchira, Sarvodaya School എന്നീ സ്കൂളിലെ കുട്ടികൾ എക്സിബിഷൻ കാണാൻ വരികയും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്തു.
Comments
Post a Comment