Ave Maria
പപ്പടം, പഴം, ചായ.....
വളരെ പ്രതീക്ഷയോടെ MTTC യുടെ കവാടത്തിലേക്ക് പ്രവേശിച്ച ഒരു ദിനം കൂടി .... പതിവു പോലെ ചാപ്പലിലെ പ്രാർത്ഥനയോടെ ഇന്നേ ദിനം ആരംഭിച്ചു. ഷൈനി മാം പുഞ്ചിരിക്കുന്ന മുഖവുമായി ക്ലാസിലേക്ക് കടന്നു വന്നു. രാകേന്ദു ഹൃദയ നിർഭരമായ പ്രാർത്ഥനാ ഗാനം ആലപിച്ചു. എല്ലാവരുടെയും മനസിനെ ഒരു നിമിഷം ദൈവ സാന്നിധ്യത്തിൽ, ദൈവ സ്നേഹത്തിൽ നിറച്ചു. മാം രാകേന്ദുവിനെ അഭിനന്ദിച്ചു. എല്ലാ കാര്യങ്ങളിലും വളരെ നല്ല പ്രോത്സാഹനവുമായി ഞങ്ങളോടൊപ്പമായിരിക്കുന്ന അധ്യാപകർ എന്നും ഞങ്ങളെ അതിശയിപ്പിക്കുന്നു. തുടർന്ന് ലക്ഷ്മി thought for the day പങ്കു വച്ചു. ഇന്ന് MTTC വ്യത്യസ്തതയാർന്ന ഒരു വിഭവം ഞങ്ങൾക്കായി കരുതിയിട്ടുണ്ടായിരുന്നു - Art and Theatre
ദൈവത്തിന്റെ കയ്യൊപ്പുള്ള ചെ റിയ ശരീരത്തിന്റെ , വലിയ മനസിന്റെ വ്യക്തിത്വം - റെജു സാർ . പരസ്പരം പരിചയം പുതുക്കിയും, സ്വരം ശരിയാക്കിയും , നടന്നും ഓടിയും ചാടിയും കിടന്നും, പുതിയ കളികൾ പഠിച്ചും , സത്യസന്ധത തെളിയിച്ചും ഞങ്ങൾക്ക് ലഭിച്ച സമയം മനോഹരമാക്കാൻ സാർ ഞങ്ങളെ സഹായിച്ചു. MEd Student Teachers ഉച്ചയ്ക്കു ശേഷം ക്ലാസെടുത്തു. ഇതിൽ ഒരു മിസ് പങ്കുവച്ച കാര്യം എന്നെ വല്ലാതെ ചിന്തിപ്പിക്കുകയും അതോടൊപ്പം MTTC യുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും തോന്നി.
MTTCയിൽ പഠിക്കാൻ സാധിക്കുന്ന നിങ്ങൾ ഭാഗ്യമുള്ളവരാണ്. കാരണം ഞാൻ ഒത്തിരി സ്ഥാപനങ്ങളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ Teaching practise ന് പോകുന്നതിനു മുമ്പ് എല്ലാ അധ്യാപകരും തങ്ങളുടെ കുട്ടികളെ പ്രാർത്ഥിച്ച് അനുഗ്രഹിച്ച് വിടുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.
അനുഗ്രഹീതമായ ഒരു മാതൃക. ദൈവമേ എല്ലാറ്റിനും നിനക്ക് ഒരായിരം നന്ദി.....
👏👏👏👏👏
ReplyDeleteVayichappo othiri santhosham thonnni orupad vlog vayikkumenkilum ith raviele thanne manasine valland santhoshappeduthy thank u for the wonderful words dear
ReplyDelete